നിനക്കായി കാത്തിരുന്നു ഞാന്‍
എന്റെ സ്വപ്നങ്ങളില്‍ നിറയെ നീ
ആയിരുന്നു.
എന്റെ ഹൃദയം ഒരു ഘടികാരം പോലെ
മിടിച്ചുകൊണ്ടിരുന്നു...
എന്റെ സ്വപ്‌നങ്ങള്‍
കൂടുപോളിച്ചുപുറത്തിറങ്ങി.
അവയ്ക്ക് പതിയെ ചിറകുകള്‍ കിളിര്‍ത്തു.
പ്രതീക്ഷയോടെ നിന്നെ ഞാന്‍ നോക്കി.
പക്ഷെ, നീ പോയി...
എനിക്കറിയാത്ത വഴികളിലൂടെ
ഞാന്‍ അറിയാത്ത വഴികളിലുടെ
നീ പോയി.
തോരാത്ത മിഴികളുമായി
ഈ മഴയില്‍ ഞാന്‍ ഒറ്റയ്ക്ക്.